യു.ഡി.എഫ് അണികള്‍ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് യു.ഡി.എഫ് ഗൗരവത്തോടെ പരിശോധിക്കണമെന്നു കെ.മുരളീധരന്‍. പൗരത്വനിയമത്തിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കണം. ഇക്കാര്യം പ്രതിപക്ഷനേതാവുമായി സംസാരിച്ചു. ഇന്നത്തെ കെപിസിസി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്ന് തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്റാണാണെന്നും കെ.മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യയോഗം ഇന്ദിരഭവനിൽ നടക്കുന്നു. പ്രവർത്തക സമിതിയംഗം എ.കെ.ആന്‍റണി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ട്രഷററും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെ. സുധാകരന്‍ യോഗത്തിനെത്തിയില്ല. ബിജെപി സ്ഥാനാർഥിയായി മൽസരിച്ച പാരമ്പര്യമുള്ള മോഹൻ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയത് ഉൾപ്പടെ പുനഃസംഘടനയ്‌ക്കെതിരെ കെ.മുരളീധരൻ ഉന്നയിച്ച ആക്ഷേപങ്ങൾ യോഗത്തിൽ ചർച്ചയായേക്കാം.