കാട്ടുതീയില്‍ നിന്നും രക്ഷിച്ചയാളെ വിട്ടുപോവാതെ കരടിക്കുട്ടി.

നരനും നരിയും വെറും സഹജീവികള്‍ മാത്രമാകുന്ന നിമിഷങ്ങളുണ്ട്. അങ്ങനെ ചില നിമിഷങ്ങളാണ് മുമ്പ് ആമസോണില്‍ കാട്ടുതീ പടര്‍ന്നപ്പോഴും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാട്ടുതീയുണ്ടായപ്പോഴും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പഴയ വീഡിയോയാണിത്. മുമ്പ് എവിടെയോ കാട്ടുതീയുണ്ടായപ്പോൾ ജീവനെരിക്കുന്ന തീയില്‍ നിന്നും രക്ഷിച്ചയാളെ വിട്ടുപോവാന്‍ തയ്യാറാകാതെ അയാളുടെ കാലില്‍ പറ്റിച്ചേരുന്ന കരടിക്കുട്ടിയുടെ ദൃശ്യം ആരുടേയും മനസലിയിക്കുന്നതാണ്.