മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ലിവര്‍ പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. മുന്‍ ചാമ്ബ്യന്‍മാരായ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി (2-0).
മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈകും 90-ാം മിനിറ്റില്‍ മുഹമ്മദ് സലയുമാണ് ലിവര്‍പൂളിനായി വിജയഗോളുകള്‍ വലയിലാക്കിയത്.
ജയത്തോടെ 22 കളിയില്‍നിന്ന് 64 പോയന്റായ ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയന്റിന് മുന്നിലെത്തി.
0 Comments