താഴെചൊവ്വയ്ക്കടുത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

താഴെചൊവ്വയ്ക്കും ചാലക്കുന്നിനുമിടയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് ബസ്സും കണ്ണൂര്‍ ആസ്പത്രി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചാല-കോയ്യോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന സിധില്‍ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. കണ്ണൂര്‍-കൂത്തുപറമ്പ് ബസ്സായ അതുല്‍ ബസ്സിന്റെ പുറകിലുള്ള ഗ്ലാസും തകര്‍ന്നു.