കണ്ണൂർ ചാലക്കുന്നിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തു

നഗരസഭയുടെ മാലിന്യ നിർമാർജനത്തിനായി മാറ്റിവെച്ച് ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് പടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസ വസ്തുക്കൾ കണ്ടെടുത്തത്. നൂറ് കിലോവോളും സൾഫറും, ഉപ്പും, കരിയും പ്ലാസ്റ്റിക് ബക്കറ്റുകളിലും, ബേസിനുകളിലുമാണ് സൂക്ഷിച്ചിരുന്നത്. അനധികൃതമായ പടക്ക നിർമ്മാണത്തിനാണ് രാസവസ്തുകൾ ഒളിപ്പിച്ചു വച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
കണ്ണൂർ ടൗൺ എസ് ഐ, ബി എസ് ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത വസ്തുകൾ കണ്ടെടുത്തത്.