സംഗീത സഭ ഉദ്ഘാടനം ചെയ്തു





ഇരിട്ടി:ശുദ്ധ സംഗീതത്തെ പ്രോത്സാഹിപ്പിക്കുവാനും അതുവഴി ഒരു സംഗീത സംസ്‌കാരം വളര്‍ത്തി എടുക്കാനും അവശ കലാകാരന്‍മാരെ സഹായിക്കുക,മുതിര്‍ന്ന കലാകാരന്‍മാരെ ആദരിക്കുക ,സംഗീതാഭിരുചിയുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിവിധ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ഇരിട്ടിയില്‍ സംഗീത സഭ ആരംഭിച്ചത്.ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ  ജി ശിവരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സിബിച്ചന്‍ ഇരിട്ടി,സണ്ണി ജോസഫ് എം എല്‍ എ,നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍,സുരേഷ് കൂത്തുപറമ്പ്,ബിന്ദു സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.