ഹര്‍ത്താല്‍, ബസ് സ്റ്റാന്‍ഡ്; ഓക്‌സ്‌ഫഡ് ഡിക്ഷ്ണറിയില്‍  ഇന്ത്യന്‍ ഇംഗ്ലീഷില്‍നിന്ന് 26 വാക്കുകള്‍

ന്യൂഡല്‍ഹി: ഓക്‌സ്‌ഫഡ് ഡിക്ഷ്ണറിയുടെ പുതിയ പതിപ്പില്‍ 26 ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തി. ആധാര്‍, ഹര്‍ത്താല്‍, ചാവല്‍ തുടങ്ങിയ പുതിയ വാക്കുകളാണ് പുതുതായി ഡിക്ഷ്ണറിയുടെ 10-ാമത്തെ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ആകെ 1,000 വാക്കുകളാണ്.

Aadhaar, dabba, hartal, shaadi, auntie, bus stand, deemed university, FIR, non-veg, redressal, tempo, tube light, veg എന്നിങ്ങനെ പോകുന്നു പുതുതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകള്‍. current, looter, looting and upazila എന്നീ വാക്കുകള്‍ ഓണ്‍ലൈന്‍ പതിപ്പിലും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 384 ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകളാണ് ഓക്‌സ്‌ഫഡ് ഡിക്ഷ്ണറിയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.