ചെട്ട്യാംപറമ്പ് ഗവ. യു.പി സ്കൂളിന്റെ രണ്ടാമത് കോർണർ പി.ടി.എ. വളയംചാൽ  കൈവേലിക്കകത്ത് മാത്യുവിന്റെ വീട്ടിൽ വെച്ച് നടന്നു


വാർഡ് മെമ്പർ മനോഹരൻ മാറാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രഞ്ജിത്ത് മാസ്റ്റർ കോർണർ പിടിഎ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മണി പി.കെ സ്വാഗതം പറഞ്ഞു. ജാൻസി നെടുങ്കല്ലേൽ, തോമസ് കണിയാഞ്ഞാലിൽ, മേരി ഉലഹന്നാൻ, ഷിജോ പി ചെറിയാൻ, അമ്പിളി വിനോദ്, വിനോദ് തത്തുപാറ, എ റ്റി അന്നമ്മ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. കുമാരി ടീച്ചർ നന്ദി പറഞ്ഞു.