പൗരത്വ നിയമഭേദഗതി: തളിപ്പറമ്പിൽ പ്രധിഷേധമിരമ്പിയ റാലി
തളിപ്പറമ്പ്: പൗരത്വനിയമ ഭേദഗതിക്കെതിരേ തളിപ്പറബ പൗരസമിതിയുടെ നേതൃത്വത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തി. പ്രതിഷേധമിരമ്ബിയ റാലിയില്‍ നാനാതുറകളില്‍പ്പെട്ട് നുറുകണക്കിനാളുകള്‍ പങ്കെടുത്തു. വൈകീട്ട് സെയ്ദ് നഗറില്‍നിന്നാണ് റാലി പുറപ്പെട്ടത്. നഗരം ചുറ്റി കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. പൊതുസമ്മേളനം ഗുജറാത്തില്‍നിന്നെത്തിയ ജിഗ്നേശ് മേവാനി എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നമ്മുടെനാട്ടില്‍ പട്ടിണിപ്പാവങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് പൗരത്വംതെളിയിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ പോരാട്ടം നടക്കുന്നത് വിദ്യാര്‍ഥികളില്‍നിന്നാണ്. അവരുടെ ചങ്കൂറ്റത്തില്‍നിന്നാണ്.
ഇന്ത്യയുടെ മാറിലേറ്റിരിക്കുന്ന മുറിവാണ് ഈ നിയമം. ആ മുറിവുവഴി ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളിലല്ലാം ചോരവരും. ചോരവാര്‍ന്ന് പതിയെപതിയെ മരണത്തിലേക്കടുക്കും. നമുക്കല്ലാം അടുക്കാനുള്ള സമയമിതാണെന്നും അദ്ദേഹം പറഞ്ഞു. കൊടിയില്‍ സലീം അധ്യക്ഷതവഹിച്ചു. പി.കെ.സുബൈര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, കെ.സി.മണികണ്ഠന്‍ നായര്‍, ഫാ. അബ്രഹാം പോണാട്ട്, എ.ആര്‍.സി. നായര്‍, സി.എ.അജീര്‍, ടി.എസ്.ജയിംസ്, അഡ്വ. പി.എന്‍.മധുസൂദനന്‍, ചുഴലി മുഹിയുദ്ദീന്‍ ബാഖവി, ഡോ. സുല്‍ഫിക്കര്‍ അലി, ഇബ്‌നു ആദം തുടങ്ങിയവര്‍ സംസാരിച്ചു.


0 Comments