മുപ്പത്‌ ആണ്ടിനുശേഷം രക്ഷിതാക്കളോടൊത്ത് പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുകൂടി


പിലാത്തറ: കുഞ്ഞിമംഗലം ഗവ. ഹൈസ്കൂള്‍ 1988 എസ്.എസ്.എല്‍.സി. ബാച്ച്‌ വിദ്യാര്‍ഥികള്‍ മുപ്പതാണ്ടിനുശേഷം രക്ഷിതാക്കളോടൊപ്പം സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി. ബാച്ചിലെ അംഗങ്ങളുടെ രക്ഷിതാക്കളില്‍ മണ്‍മറഞ്ഞവരെ അനുസ്മരിച്ചും ജീവിച്ചിരിക്കുന്നവരെ ആദരിച്ചുമാണ് ഏകദിന സംഗമം ശ്രദ്ധേയമാക്കിയത്.

മുതിര്‍ന്ന രക്ഷിതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ സി.വി.ദാമോദരന്‍ ഉദ്ഘാടനംചെയ്തു. സി.വി.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. എം.മുരളീകൃഷ്ണന്‍, കെ.വി.രഞ്ജിത്ത്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

230 പേര്‍ പങ്കെടുത്ത സംഗമത്തില്‍ ഓര്‍മച്ചെപ്പ്, കലാവിരുന്ന് എന്നിവ നടന്നു.