കൊട്ടിയൂരിൽ തീപിടുത്തത്തിൽ നശിച്ച മൂന്നാമത്തെ കടയും തുറന്നു.



കൊട്ടിയൂരിൽ കഴിഞ്ഞ മാസമുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച മൂന്നാമത്തെ കടയും പുതുവൽസരദിനത്തിൽ തുറന്നു. ഗ്രീൻ വാലി മൊബൈൽ ഷോപ്പാണ് പുനരാരംഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമതി കൊട്ടിയൂർ യുണിറ്റ് പ്രസിഡന്റ് തോമസ് സ്വർണ്ണപള്ളിൽ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ തുടങ്ങി ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. മറ്റപള്ളി ലാലുവിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻവാലി മൊബൈൽ ഷോപ്പാണ് പുനരാരംഭിച്ചത്.