പ്ലാസ്റ്റിക് ഇന്നുമുതല്‍ പടിക്ക് പുറത്ത്; നാടെങ്ങും വിളംബരറാലിയും ബോധവത്കരണവും
ഇരിട്ടി: പ്ലാസ്റ്റിക്മുക്ത നാട്ടിനായി നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. പുതുവര്‍ഷത്തില്‍ എല്ലാതരം പ്ലാസ്റ്റിക്കുകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കാനിരിക്കെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ബോധവകരണ വിളംബരറാലികള്‍ നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്. പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റാലി ഹരിതകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ ഉദ്ഘാടനംചെയ്തു. ശുചിത്വ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ അജയകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എ.ഡി.എം. ഇ.പി.മേഴ്‌സി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍, വൈസ് പ്രസിഡന്റ് വി.സാവിത്രി, ഷൈജന്‍ ജേക്കബ്, ഹുസൈന്‍കുട്ടി, പി.സി.ജോസഫ്, അല്‍ഫോന്‍സ് മാസ്റ്റര്‍, പവിത്രന്‍ കരിപ്പായി, വി.കെ.പ്രേമരാജന്‍, ടോംമാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബരറാലിയില്‍ എന്‍.സി.സി. കേഡറ്റുകളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. 'പഠിച്ച ശീലം മറക്കൂ നാട്ടിനെ രക്ഷിക്കൂ' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് റാലിയില്‍ പങ്കെടുത്തത്. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, സെക്രട്ടറി ഐസക്ക് അന്‍സല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആറളം, അയ്യന്‍കുന്ന്, മുഴക്കുന്ന്, തില്ലങ്കേരി, പടിയൂര്‍ ഉള്‍പ്പെടെ മലയോരത്തെ എല്ലാ പഞ്ചായത്തുകളിലും റാലിയും ബോധവത്കരണ പരിപാടിയും നടത്തി.


0 Comments