12 പദ്ധതികളുമായി സംസ്‌ഥാന സര്‍ക്കാര്‍
എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്, എല്ലായിടത്തും ശൗചാലയം, റോഡുകളുടെ നിലവാരം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെ പുതുവത്സരത്തില്‍ 12 ഇന പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിലാണു പദ്ധതിപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷംതന്നെ ഇവ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
1) സംസ്‌ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കും
2) പച്ചപ്പ് വര്‍ധിപ്പിക്കാന്‍ 37 കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും
3) എല്ലാ തെരുവുവിളക്കുകളും ഈ വര്‍ഷം എല്‍.ഇ.ഡിയാക്കി മാറ്റും
4) ഗ്രാമീണ പാതകളുള്‍പ്പെടെ എല്ലാ റോഡുകളും ഒരു വര്‍ഷത്തിനകം നവീകരിക്കും
5) നഗരസഭകളുടെ പങ്കാളിത്തത്തോടെ എല്ലാ പട്ടണങ്ങളിലും സ്‌ത്രീകള്‍ക്കു വിശ്രമകേന്ദ്രം
6) തദ്ദേശസ്‌ഥാപനങ്ങളുടെ സഹകരണത്തോടെ 12,000 പൊതുശൗചാലയങ്ങള്‍ നിര്‍മിക്കും
7) പ്രാഥമികാവശ്യങ്ങള്‍ക്കായി വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്‌ഥാപിക്കും. 8) എല്ലാ പെട്രോള്‍ പമ്ബുകളിലും പൊതുശൗചാലയം
9) യുവാക്കളുടെ നേതൃപാടവം വര്‍ധിപ്പിക്കാന്‍ യൂത്ത് നേതൃത്വ അക്കാഡമി
10) തൊഴിലിനൊപ്പം വിദ്യാഭ്യാസം ചെയ്യാനുള്ള അവസരമൊരുക്കും.
11) തദ്ദേശസ്‌ഥാപനങ്ങെള തൊഴില്‍ സൃഷ്‌ടിയുടെ ഭാഗമാക്കും
12) പൊതുജനപരാതി പരിഹരിക്കാന്‍ അദാലത്തുകള്‍


0 Comments