അഭിഷേകിനും കുടുംബത്തിനും പുതുവത്സര സമ്മാനമായി സ്‌നേഹവീട്



പ്രളയത്തിൽ വീട് തകർന്ന അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിയായ അഭിഷേകിനായി കോളേജും എൻ.എസ്.എസും ചേർന്ന് വീടൊരുക്കുമെന്ന് മാധ്യമങ്ങൾ വഴി കോളേജ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെ അഭിഷേകിനായി തകർന്ന് പോയ പഴയ വീട് ഇരുന്നിടത്ത് സ്നേഹവീട് ഉയർന്നു പൊങ്ങി. കോളേജിലെ വിദ്യാർത്ഥികളുടെയും എൻ.എസ്.എസിന്റെയും മാനേജ്‍മെന്റിന്റെയും അക്ഷീണ പരിശ്രമമാണ് നാലുമാസങ്ങൾ കൊണ്ട് പണി പൂർത്തീകരിച്ച് പുതുവത്സരദിനത്തിൽ താക്കോൽ ദാന കർമ്മത്തിൽ എത്തി നിൽക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഉച്ചയ്ക്ക് 2 മണിക്ക് ചടങ്ങ് നിർവഹിക്കും. വിദ്യാർത്ഥികൾ തന്നെയാണ് വീടിന്റെ നിർമ്മാണത്തിൽ ഭൂരിഭാഗം ജോലിയും നിർവഹിച്ചത്. കല്ല് ചുമക്കാനുംപെയിന്റ് അടിക്കാനുമൊന്നും വേറെവിടെയും പോകേണ്ടി വന്നില്ല.