നെല്ല് കുത്ത് യന്ത്രം വിതരണം ചെയ്തു.
പേരാവൂർ: പേരാവൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ല് കുത്ത് യന്ത്രം വിതരണം ചെയ്തു. .2019 വാർഷിക പദ്ധതിയുടെ ഭാഗമായാണ് മില്ല് വിതരണം ചെയ്തത്.
മിനി റൈസി മല്ലിന്റെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി..ഗീത, കൃഷി ഒഫീസർ ഡോണ സ്കറിയ, എസ് ടി. ജോഷി, സതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 39000 ചിലവിൽ 6 കിലോ നെല്ല് കുത്തിയെടുക്കാൻ കഴിയുന്ന മില്ലാ ണ് വിതരണം ചെയ്തത്. ഗണപതിയാട് പാടശേഖര സമതിക്കാണ് മില്ല് കൈമാറിയത്.


0 Comments