വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം



വടകര ദേശീയപാതയില്‍ കണ്ണൂക്കരയില്‍ ഇന്ന്  പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം.
കാര്‍ യാത്രക്കാരായ തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ്  സംഭവം.

 തലശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലും ഒരാള്‍ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരോടൊപ്പം ചോമ്പാല പോലീസും വടകരയില്‍ നിന്നു ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 തൃശൂര്‍ ഇരിങ്ങാലക്കുട മേഖലയുള്ളവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയൂള്ളൂ. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് മൂന്നു പേരെ പുറത്തെടുത്തത്.