രണ്ട് വിവാഹവും പരാജയപ്പെട്ടു, 2 മക്കളുമുണ്ട്: ഞാൻ ഇപ്പോൾ പുതിയ ഒരു പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി നടി ശ്വേത
നടി ശ്വേത തിവാരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്‌രണ്ടാം ഭർത്താവ് അഭിനവ് കൊഹ് ലിയുമായുള്ള പ്രശ്നങ്ങൾ കോചതി കയറിയതോടെയായിരുന്നു. വിവാഹ ബന്ധം അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വീണ്ടും സീരിയലിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.
രണ്ട് വിവാഹ പരാജയങ്ങൾക്ക് ശേഷം താൻ ഇപ്പോഴും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ രണ്ട് മക്കളോടാണ് ശ്വേതയുടെ ഇഷ്ടം മുഴുവൻ. ഇപ്പോൾ മറ്റൊരാളെ സ്നേഹിക്കാൻ തനിക്ക് സമയം പോലുമില്ലെന്നാണ് താരം പറയുന്നത്.
സിനിമ-സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന സമയത്താണ് 1998ൽ ശ്വേത തിവാരിയും രാജ ചൗധരിയും വിവാഹിതരാകുന്നത്. ഇരുവർക്കും പാലക് എന്ന മകളും ജനിച്ചു. തുടർന്ന് ബന്ധം മോശമായതിനെ തുടർന്ന് താരം വിവാഹമോചിതയായി.
2013 ലാണ് കൊഹ് ലിയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും റെയാൻഷ് എന്ന മകൻ ജനിച്ചു. എന്നാൽ തന്നെയും മകളെയും അകാരണമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് മാസങ്ങൾക്ക് മുൻപാണ് കൊഹ് ലിയ്ക്കെതിരേ താരം പരാതി നൽകിയത്.
ഇതോടെ സോഷ്യൽ മീഡിയയിൽ ശ്വേതയ്ക്കെതിരേ വലിയ രീതിയിലുള്ള ട്രോളാക്രമണമുണ്ടായി. രണ്ട് വിവാഹവും പരാജയപ്പെട്ടതാണ് പരിഹാസത്തിന് കാരണമായത്. തനിക്കെതിരേ സൈബർ ആക്രമണം നടത്തുന്നവർക്കെതിരേയും താരം പ്രതികരിച്ചു.
ജീവിതത്തിൽ വിജയിക്കാത്ത ഒരുപാടു പേരുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്തവരാണ് എന്തെങ്കിലും ചെയ്യുന്നവരെ പരിഹസിക്കാൻ നടക്കുന്നത് എന്നാണ് ശ്വേത പറയുന്നത്.


0 Comments