സ്വര്‍ണ വില കുറഞ്ഞു



കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. 29,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രണ്ടു തവണയായി പവന് 720 രൂപയുടെ കുറവുണ്ടായിരുന്നു. സര്‍വകാല റിക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് വ്യാഴാഴ്ച വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്.