ഇരിട്ടി: ഉളിക്കൽ മാട്ടറ സ്വദേശി തെക്കേമുറിയിൽ ജോബിഷ് സ്കറിയ (28) ഹൃദയാഘാതം മൂലം മരിച്ചു. മൂന്നാർ ആനച്ചാലിൽ ഹോം സ്റ്റേ ബിസിനസ് ചെയ്തു വരികയായിരുന്നു. മാട്ടറ തെക്കേമുറിയിൽ ജോസിന്റെയും മോളിയുടെയും മകനാണ്. ഭാര്യ: സ്നേഹ. ഏകമകൻ ഇവാൻ. സഹോദരൻ: ജോബിൻ (ദുബായ് ). സംസ്കാരം വ്യാഴാഴ്ച (20-02-2020) രാവിലെ 9 മണിക്ക് മാട്ടറ സെന്റ്. മേരീസ് ദേവാലയത്തിൽ.
0 Comments