ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെയെന്ന് എക്സിറ്റ് പോളുകൾ

ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം അവസാനിച്ചു. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം.

70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
അഭിപ്രായ സർവേകളെ ശരിവെക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. ആം ആദ്മി പാർട്ട് ഡൽഹി നിലനിർത്തുമെന്ന സൂചനയിലേക്കാണ് എക്സിറ്റ് പോൾ ഫലങ്ങൾ ഒന്നടങ്കം വിരൽചൂണ്ടുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വമ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് ഡൽഹിയിൽ നടന്നതെങ്കിലും കുറഞ്ഞ പോളിങ് ശതമാനമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്.
ടൈംസ് നൗ

എഎപി 44

ബിജെപി 26

കോൺഗ്രസ് 0

ന്യൂസ് എക്സ്

എഎപി- 53-57

ബിജെപി- 11-17

കോൺഗ്രസ് 0-2

ഇന്ത്യ ന്യൂസ്

എഎപി- 53-57

ബിജെപി 11-17,

കോൺഗ്രസ് 0-2

ഇന്ത്യ ടിവി

എഎപി 44

ബിജെപി 26

കോൺഗ്രസ് 0

റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത്

എഎപി 48-61

ബിജെപി 9-21

കോൺഗ്രസ് 1

ടിവി9 ഭാരത് വർഷ്-സിസെറെ

എഎപി 54

ബിജപി 15

കോൺഗ്രസ് 1

സുദർശൻ ന്യൂസ്

എഎപി 40-45

ബിജെപി 24-28

കോൺഗ്രസ് 2-3

എബിപി ന്യൂസ്- സീ വോട്ടർ

എഎപി 49-63

ബിജെപി 5-19

കോൺഗ്രസ് 0-4