ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും, മെഡിക്കൽ ക്യാമ്പും നടത്തി


കൊട്ടിയൂർ: അമ്പായത്തോട് പ്രദേശത്തു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്, ആയുഷ്‌ സിദ്ധ ഡിസ്‌പെൻസറി യുടെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി പ്രതിരോധ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പുകളും നടത്തി. ആറാം വാർഡിൽ അമ്പായത്തോട് ടൗണിലും, ഏഴാം വാർഡിൽ പ്രിൻസ് റീജൻസി ഹാളിലും വെച്ചാണ് ക്യാമ്പുകൾ നടത്തിയത്. ഏകദേശം 650 ഓളം പേർ പ്രതിരോധ മരുന്ന് വാങ്ങിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ക്യാമ്പുകൾക്കു നേതൃത്വം നൽകി.