ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്കേറ്റു
ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിഅ വിദ്യാര്‍ഥികളും പൊതുജനങ്ങളും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമം. മാര്‍ച്ച് തടഞ്ഞ പൊലീസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ചാണ് പാര്‍ലമെന്റിന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് പൊലീസ് തടഞ്ഞത്. പൊലീസ് ബാരിക്കേഡ് മറികടന്ന് മാര്‍ച്ച് തുടരാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.എ.എക്കെതിരെ രണ്ടു മാസമായി തുടരുന്ന ശാഹീന്‍ ബാഗ് സമരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീംകോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ശാഹീന്‍ ബാഗിന് പുറമെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ജാമിഅ സര്‍വകലാശാല.
0 Comments