കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; തലശേരിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസ്
തലശേരി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തും കടമുറി തരപ്പെടുത്തി തരാമെന്നു പറഞ്ഞും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തലശേരി പോലീസ് കേസെടുത്തു. 2017 മുതല്‍ 2020 വരെയാണ് സംഭവം. തലശേരി ജില്ലാ കോടതിക്കു സമീപം താമസിക്കുന്ന വിപിന്‍ ദാസ്, ഭാര്യ ഷീബ, ഒഞ്ചിയത്തെ അരുണ്‍കുമാര്‍, ഭാര്യ അജിത, വിനോദ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്. മാഹി പന്തക്കല്‍ തുണ്ടിപ്പമ്ബത്ത് റജുന്‍ ലാലിനാണ് തട്ടിപ്പില്‍ കുടുങ്ങി 25 ലക്ഷത്തോളം നഷ്ടപ്പെട്ടിട്ടുള്ളത്
0 Comments