കൊറോണ: മൂന്നൂപേര്‍ കൂടി ആശുപത്രി വിട്ടു
കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നൂ പേര്‍ കൂടി രോഗബാധയയില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ ആശുപത്രി വിട്ടു. നിലവില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാളും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരുമാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 16 പേരെ പുതുതായി നിരീക്ഷണത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വീടുകളിലുമായി 282 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഡെപ്യൂട്ടി ഡിഎംഒ ഡോ പ്രീതയുടെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ സി ദീനദയാലന്‍ യോഗത്തില്‍ മുഖ്യാതിഥിയായി. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ബാലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസും നടന്നു.
0 Comments