ഷാഹിന്‍ബാഗ് മാതൃകയില്‍ കണ്ണൂരില്‍ സമരത്തൊട്ടില്‍

കണ്ണൂര്‍: ഡല്‍ഹിയിലെ ഷാഹിന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ തുടങ്ങിയ സായാഹ്ന സമരപരമ്ബര മൂന്നുദിവസം പിന്നിട്ടു. മൂന്നാംദിവസം കൈക്കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തൊട്ടില്‍ ഒരുക്കി.

സമരത്തിനെത്തുന്ന സ്ത്രീകളുടെ ബാഹുല്യം പരിഗണിച്ചാണ് സമരസമിതി തുണിത്തൊട്ടില്‍ കെട്ടിയത്.

അലീഗഡ്‌ മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥി ശര്‍ജ്ജീല്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.

തിങ്കളാഴ്ചത്തെ സമരത്തില്‍ പള്ളിപ്രം പ്രസന്നന്‍, റിജില്‍ മാക്കൂറ്റി, സമദ് കുന്നക്കാവ്, പി.വി.ഹസ്സന്‍കുട്ടി, ജലാല്‍ഖാന്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.