മദ്യവില്പനയ്ക്കിടെ ഓടിപ്പോയ ആള്‍ അറസ്റ്റില്‍


ശ്രീകണ്ഠപുരം: മദ്യം വില്‍ക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ ഓടിപ്പോയയാള്‍ അറസ്റ്റില്‍. നെടിയേങ്ങ ചെമ്ബന്തൊട്ടി പടപ്പകരിയില്‍ ബിബിന്‍ പി. വിജയ്‌യെ ആണ് ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച്‌ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സ്ട്രൈക്കിങ് ഡ്യൂട്ടിയുടെ ഭാഗമായി 24-ന് എക്സൈസ് ശ്രീകണ്ഠപുരം റേഞ്ച് ഉദ്യോഗസ്ഥര്‍ ചെമ്ബന്തൊട്ടി ടൗണിന് സമീപം പരിശോധനനടത്തുന്നതിനിടെയാണ് ബൈക്കില്‍വെച്ച്‌ മദ്യം വില്‍ക്കുന്ന ബിബിനെ കണ്ടത്. ഉടന്‍തന്നെ ഇയാള്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ ബൈക്കും ശേഷിക്കുന്ന മദ്യവും ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

20 ലിറ്റര്‍ വരുന്ന 40 കുപ്പി വിദേശമദ്യവും ബൈക്കും അന്നുതന്നെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബിബിനെ ചെമ്ബന്തൊട്ടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍മാരായ പി.സി.വാസുദേവന്‍, കെ.സന്തോഷ്‌കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, എം.രമേശന്‍, എം.ഗോവിന്ദന്‍, ഡ്രൈവര്‍ ടി.എം.കേശവന്‍ എന്നിവരാണ് ബിബിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.