കേന്ദ്രം കേരളത്തോട് കാണിച്ചത് കടുത്ത അനീതി: സതീശന്‍ പാച്ചേനി
തളിപ്പറമ്പ്: കേരളം മുന്നോട്ടുവെച്ച ഒരാവശ്യവും പരിഗണിക്കാതെ ബജറ്റിലൂടെ കേന്ദ്രം കാണിച്ചത് കടുത്ത അനീതിയാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി. പൗരത്വഭേദഗതി നിയമത്തിനെതിരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സഹനസമര പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്ബ് ബ്ലോക്കിലെ പദയാത്ര ചപ്പാരപ്പടവ് പഞ്ചായത്തിലെ തെറ്റുന്ന റോഡില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. എം.വി.രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
പൂവ്വം, ചെനയന്നൂര്‍, സെയ്ദ് നഗര്‍, മന്ന സൂര്യ ഓഡിറ്റോറിയം, ചൊറുക്കള തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം കുറുമാത്തൂര്‍ പൊക്കുണ്ടില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കെ.സി.മുഹമ്മദ് ഫൈസല്‍, ഇ.ടി.രാജീവന്‍, മനോജ് കൂവേരി, എ.ഡി.സാബൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധയിടങ്ങളില്‍ വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, എം.നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി.ഉണ്ണിക്കൃഷ്ണന്‍, രജനി രമാനന്ദ്, പി.ടി.മാത്യു, ടി.ജനാര്‍ദനന്‍, രാജീവന്‍ കപ്പച്ചേരി, സുരേഷ്ബാബു എളയാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments