ആർ.എസ്.എസ്. ആചാര്യൻ പി. പരമേശ്വരന് പ്രണാമം
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനുമായ പി. പരമേശ്വരന് (93) സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ പ്രണാമം. ഞായറാഴ്ച പുലർച്ചെ 12.10-ന് ഒറ്റപ്പാലത്തിനടുത്ത് മായന്നൂരിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കൊച്ചിയിലെ ആർ.എസ്.എസ്. ആസ്ഥാനമായ എളമക്കര മാധവനിവാസിൽ പൊതുദർശനത്തിനുവെച്ചു. സംഘത്തിന്റെ മുതിർന്ന നേതാക്കളും പ്രവർത്തകരുംചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകരെത്തി. രാഷ്ട്രീയത്തിനപ്പുറം ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവെന്ന നിലയിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ആർ.എസ്.എസ്. നേതാക്കളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു
0 Comments