വയോധികയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്നു
വടക്കാഞ്ചേരി:ഓട്ടോറിക്ഷയിൽ കയറ്റി പത്താഴക്കുണ്ട് അണക്കെട്ട് പരിസരത്തു കൊണ്ടുവന്ന് വയോധികയെ തലയ്ക്കടിച്ച് ആഭരണം കവർന്നു.
അടിയേറ്റ് സാരമായി പരിക്കേറ്റ വട്ടായി കരിമ്പത്ത് സുശീല ബാലനെ (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണാഭരണം സംഘം കവർന്നു.
സംഭവത്തെക്കുറിച്ച് സുശീല പറയുന്നത് ഇങ്ങനെ: വിവാഹത്തിൽ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഒരു സ്ത്രീയാത്രക്കാരിയുമായി വന്ന ഓട്ടോ ഡ്രൈവർ വട്ടായിയിലേക്കാണെന്നു പറഞ്ഞ് കയറാൻ നിർബന്ധിക്കുകയായിരുന്നു.
കുറാഞ്ചേരിയിലെത്തി ഓട്ടോ നേരെ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിർത്തി. ബഹളം വെച്ചതോടെ വായിൽ തുണി തിരുകി. പ്ലാസ്റ്റിക് കയറുകൊണ്ട് കൈകൾ കെട്ടി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് മാല പൊട്ടിച്ചെടുത്ത് തള്ളിയിട്ടു.
0 Comments