പേരാവൂർ: വേക്കളം ഗവ:യു.പി.സ്‌കൂൾ പഠനോത്സവം വ്യാഴാഴ്ച 2.30 മുതൽ തെറ്റുവഴി ഗ്രൗണ്ടിൽ നടക്കും.പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് വി.ബാബു ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ ഭാഷാ സ്‌കിറ്റുകൾ, നാടകം, ഏകാങ്കം, നാടൻ പാട്ട്, സംഗീതശില്പം, ചിത്രീകരണം, ആംഗ്യപാട്ട്, ലഘു പരീക്ഷണങ്ങൾ എന്നിവ നടക്കും.
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ സ്‌കൂൾ പ്രഥമധ്യാപകൻ കെ.ടി.അബ്ദുള്ള, പി.ടി.എ.പ്രസിഡന്റ് ബിജിത്ത് പനയട,വൈസ്.പ്രസിഡന്റ് കെ.പ്രകാശൻ എന്നിവർ സംബന്ധിച്ചു.
0 Comments