കാലാവസ്ഥ വ്യതിയാനത്തിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ
കേളകം: കാലാവസ്ഥ വ്യതിയാനത്തിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ. നെഞ്ചിടിപ്പോടെയാണ് റബർ കർഷകർ. ഡിസംബർ - ജനുവരി മാസങ്ങളിൽ റബർ മരങ്ങൾ ഇലപൊഴിഞ്ഞ് തളിർ പൊട്ടി പുതിയ ഇല വരുന്നതാണ് പതിവ്. എന്നാൽ ഇക്കൊല്ലം തുടർച്ചയായ മഴയിൽ ഇലപൊഴിച്ചിൽ വ്യാപകമായിരുന്നു. കൂടാതെ ഡിസംബർ ജനുവരി മാസങ്ങളിൽ ഇലപൊഴിഞ്ഞ് ഉണ്ടായ തളിരിലകൾ ഇടക്കിടെയുണ്ടായ ചാറ്റൽ മഴയെ തുടർന്ന് കരിഞ്ഞ് വീഴുന്നതാണ് റബർ കൃഷിക്ക് തിരിച്ചടിയായത്.
കാലാവസ്ഥ വ്യതിയാനത്തിൽ വ്യlപകമായി ഇലപൊഴിഞ്ഞത് റബർ കർഷകരുടെ പ്രതീക്ഷക്ക് മേൽ കരിനിഴലായി. ഇത് ടാപ്പിംഗ് കാലത്തെ ഉൽപ്പാദനം ഗണ്യമായി കുറയാൻ കാരണമാകും. വിലയിടിവിൽ നട്ടെല്ലൊടിഞ്ഞ റബർ കർഷകർക്ക് റബർ മരങ്ങളുടെ ഇല പൊഴിച്ചിൽ കൂനിന്മേൽ കുരുപോലെയായി.വലിപ്പച്ചെറുപ്പമില്ലാതെ മരങ്ങളിൽ ഇലപൊഴിച്ചിലിനൊപ്പം ചീക്ക് രോഗവും പടർന്നിട്ടുണ്ട്
0 Comments