പച്ചക്കറി വിളവെടുപ്പ്
കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ലൈബ്രറി പ്രസിഡന്റ് സി എ രാജപ്പൻ ഉദ്ഘാടനം ചെയ്തു. പയർ, വെണ്ട, ചീര, മുളക്, വെള്ളരി എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. തികച്ചും ജൈവ കൃഷി രീതി അവലംബിച്ചു നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. മികച്ച കർഷകനായി തെരഞ്ഞെടുത്ത ലൈബ്രറിയുടെ വൈസ് പ്രസിഡന്റ് ഷാജി ആലനാൽ കൃഷിക്ക് നേതൃത്വം നൽകി. വനിതാവേദി, ബാലവേദി പ്രവർത്തകർ, ഗ്രന്ഥശാല ഭരണ സമിതി എന്നിവർ കൃഷി പരിപാലനം നടത്തി. വിളവെടുപ്പിന് സെക്രട്ടറി ഇ എൻ രാജേന്ദ്രൻ, കമ്മിറ്റി അംഗം ടി കെ നന്ദനൻ, വനിതാ വേദി പ്രസിഡന്റ് വത്സ ചന്ദ്രൻ, ലൈബ്രേ റിയൻ ഷീന ഷാജി തുടങ്ങിയവരും പങ്കെടുത്തു.
0 Comments