കണ്ണൂര്‍: കൊലപാതകികള്‍ക്ക് സംരക്ഷണംനല്‍കുന്ന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുകയാണെന്ന് ഡീന്‍ കൂര്യക്കോസ് എം.പി. പറഞ്ഞു. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഒന്നാം രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി കെ.എസ്.യു.വും യൂത്ത്
കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഡി.സി.സി. ഓഫീസില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയം മുഖമുദ്രയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന് ഒരിക്കലും സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ സാധിക്കില്ല-അദ്ദേഹം പറഞ്ഞു.
ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം മുന്‍ പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. ജോഷി കണ്ടത്തില്‍, സുധീപ് ജെയിംസ്, അമൃത രാമകൃഷ്ണന്‍, എം.കെ.വരുണ്‍, കെ.ബിനോജ്, വിനീഷ് ചുള്ളിയാന്‍, ഷറഫുദ്ദീന്‍ കാട്ടാമ്ബള്ളി, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് എന്നിവര്‍ സംസാരിച്ചു.
0 Comments