ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
മത്തിപറമ്പിലെ വില്ലാൽ കുന്ന് ക്വാറക്ക് പരിസരത്താണ് തുറസ്സായ സ്ഥലത്ത് 3 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പുല്ലുപറിക്കാൻ എത്തിയ സ്ത്രീകളാണ് ബോംബുകൾ കണ്ടത്. ചൊക്ലി സി.ഐ പി സുനിൽകുമാർ എസ്.ഐ. ഷാജി എന്നിവർ സ്ഥലത്തെത്തി. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്കോഡ് ബോംബുകൾ നിർവീര്യമാക്കി. ബോംബ് സ്ക്വാഡ് എസ്. ഐ ശശിധരൻ, അനിൽകുമാർ, ധനേഷ്, മനോജ് എന്നിവർ ചേർന്ന് ബോംബുകൾ ക്വാറിയിൽ വച്ചുതന്നെ നിർവീര്യമാക്കി.
0 Comments