നാല് ലിറ്റർ വിദേശമദ്യവുമായി ഇരിട്ടി സ്വദേശി എക്സൈസ് പിടിയിൽ
നാലു ലിറ്റർ വിദേശമദ്യവുമായി ഇരിട്ടി സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഇരിട്ടി പായംമുക്ക് സ്വദേശി മൊടോൻ വീട്ടിൽ എം.സനോജ് കുമാർ (വയസ്: 37/2019) ആണ് പേരാവൂർ പുതുശ്ശേരി പുഴയ്ക്കൽ ഭാഗത്ത് പുഴയ്ക്കൽ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിനു മുന്നിൽ നിന്ന് പിടിയിലായത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, ഷൈബി കുര്യൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, എ.എം.ബിനീഷ്, എന്നിവർ പങ്കെടുത്തു.
0 Comments