കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആറളം പോലീസ് സ്റ്റേഷനിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി നടു പറമ്പിൽ നിർവഹിച്ചു. ആറളം സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ.കെ വേലായുധൻ അദ്ധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.കെ രാംദാസ് പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി. ഇരിട്ടി കൃഷി അസി ഡയറക്ടർ വി.ലത പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി ബ്ലോക്ക് ബി.ഡി.ഒ സുനിൽ കുമാർ .കെ.എം, ദാരിദ്യ ലഘൂകരണ യൂണിറ്റ് കണ്ണൂർ പ്രതിനിധി പി.പി അശ്രഫ് സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ റൈഹാനത്ത് സുബി , ജോഷി പാലമറ്റം, ഡോ ത്രേസ്യാമ്മ കൊങ്ങോല, വാർഡ് മെമ്പർ ശശി എം.കെ. കൃഷി ഓഫീസർ സുബജിത് എസ് എസ് കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് തൊഴിലുറപ്പ് എഞ്ചിനീയർ ശ്രീമതി സാറാമ്മ വി പി എന്നിവർ സംസാരിച്ചു. എ.എസ് ഐ ഷാജി കെ നന്ദി പറഞ്ഞു. കൃഷി വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കൃഷി സ്ഥലം കാട് വെട്ടി തെളിച്ചത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ആയിരുന്നു.
0 Comments