ഹരിതായനം പ്ലാസ്റ്റിക് നിയന്ത്രണ ബോധവല്‍ക്കരണ ബദല്‍ ഉല്പന്നമേള: പ്രചാരണം സംഘടിപ്പിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭ, ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉറവ പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഗ്രീന്‍ലീഫ് സംഘടിപ്പിക്കുന്ന ഹരിതായനം പ്ലാസ്റ്റിക് നിയന്ത്രണ ബോധവല്‍ക്കരണ ബദല്‍ ഉല്പന്ന മേളയുടെ പ്രചരണാര്‍ഥം പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉറവ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ പ്രചരണം ശ്രദ്ധേയമായി.
12, 13 തീയതികളില്‍ ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ഇ.കെ.നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വച്ചാണ് ഹരിതായനം 2020 മേള നടക്കുന്നത്. ഉറവ ക്ലബ് അംഗങ്ങള്‍ അധ്യാപകരുടെയും ഗ്രീന്‍ലീഫ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ബസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി പ്രചരണ നോട്ടീസ് നല്‍കുകയും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ചെയ്തത്.
ഗ്രീന്‍ലീഫ് പ്രവര്‍ത്തകരായ സി.എ.അബ്ദുള്‍ ഗഫൂര്‍, പി.അശോകന്‍, പി.പി.രജീഷ്, എന്‍.ജെ.ജോഷി, ബിനു കുളമക്കാട്ട്, പി.വി.ബാബു, കെ.ആര്‍.രാഹുല്‍, ഉറവ പരിസ്ഥിതി സെക്രട്ടറി കെ.ഗോപിക, അംഗങ്ങളായ പി.വി.റഫ്‌ന, പി.കെ.സഹല്‍, പി.അമേയ, ശ്രേയ എന്‍.റാം, എ.കെ.അസ്‌ന ഹസന്‍, ജി.ജെ.ധര, സി.കെ.വിഷ്ണുമായ, എ.കെ.നസ്‌ല, അധ്യാപകരായ കെ.നൗഫല്‍, സി.കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിയന്ത്രണ നിയമത്തെക്കുറിച്ച് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക്കിന് ബദലായുള്ള വിവിധ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്.