വാഹനം ഇടിച്ചു പരിക്കേറ്റ മുള്ളൻപന്നിക്ക് രക്ഷകരായി ഇരിട്ടി താലൂക്ക് ആശുപത്രിയി ജീവനക്കാർ
ഇരിട്ടി: വാഹനം ഇടിച്ചു പരിക്കേറ്റ മുള്ളൻപന്നിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയി ജീവനക്കാർ രക്ഷകരായി . താലൂക്ക് ആശുപത്രിക്ക് സമീപത്തായായി റോഡരികിൽ ആണ് വ്യാഴാഴ്ച പുലർച്ചയോടെ വാഹനമിടിച്ച് പരിക്കേറ്റനിലയിൽ ഒരു വയസ് പ്രായം തോന്നിക്കുന്ന മുള്ളൻപന്നിയെ കണ്ടെത്തിയത്.
താലൂക്കാശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർ സുഭിലാഷ് , നേഴ്സ് സജിമോൻ , താലൂക്ക് ആശുപത്രി നേഴ്സ് ഡാനിയൽ എന്നിവർ ചേർന്ന് മുള്ളൻപന്നിക്ക് വെള്ളം ഉൾപ്പെടെ നൽകി സംരക്ഷണം നൽകി. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുള്ളൻപന്നിയെ ഇരിട്ടിയിലെ വെറ്റിനറി ആശുപത്രിയിലെത്തിക്കുകയായിരുന്നു . സീനിയർ വെറ്റിനറി സർജൻ ഡോ . ധനഞ്ജയൻ, ഡോ. സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം സെക്ഷൻ ഫോറസ്റ്ററ് ഓഫീസർ കെ . ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവശങ്കരൻ , വാച്ചർ പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ വയനാട് വൈത്തിരി പൂക്കോട് വെറ്റിനറി കോളേജിലേക്ക് മുള്ളൻ പന്നിയെ മാറ്റി.
0 Comments