കൊ​റോ​ണ വൈറസ്: മ​ര​ണം ആ​യി​രം ക​ട​ന്നു

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം തി​ങ്ക​ളാ​ഴ്ച ചൈ​ന​യി​ല്‍ 103 പേ​ര്‍ മ​രി​ച്ചു. രോ​ഗം ആ​ദ്യം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലാ​ണ് എ​ല്ലാ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷം ഒ​റ്റ​ദി​വ​സം ഇ​ത്ര​യും പേ​ര്‍ മ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 1,013 ആ​യി. ഇ​വ​രി​ല്‍ ര​ണ്ടെ​ണ്ണം ഒ​ഴി​ച്ചു​ള്ള എ​ല്ലാ മ​ര​ണ​ങ്ങ​ളും ചൈ​ന​യി​ലാ​ണ്. ഫി​ലി​പ്പീ​ന്‍​സി​ലും ഹോ​ങ്കോം​ഗി​ലും ഓ​രോ​രു​ത്ത​ര്‍ വീ​ത​മാ​ണ് വൈ​റ​സ് ബാ​ധ മൂ​ലം മ​രി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​തു​വ​രെ 42,500 പേ​ര്‍​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഹു​ബെ​യ് പ്ര​വി​ശ്യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്രം 2,097 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഹു​ബെ​യി​ല്‍ മാ​ത്രം വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 31,728 ആ​യി ഉ​യ​ര്‍​ന്നു. ഇ​തി​ല്‍ 1,298 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​തേ​സ​മ​യം, ചൈ​ന​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​ല്പം അ​യ​വു വ​രു​ത്തി. ഏ​താ​നും ഫാ​ക്ട​റി​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വു​ഹാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്രാ​നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.