ബെംഗളൂരുവില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി എണ്‍പത് ചാര്‍ജ്ജിം​ഗ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പുതിയ ഇവി ചാര്‍ജ്ജിം​ഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം (ബെംഗളൂരു ഇലക്‌ട്രിസിറ്റി സപൈ്ല കമ്ബനി). നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്‍പതോളം ഇവി (ഇലക്‌ട്രിക് വെഹിക്കിള്‍) ചാര്‍ജ്ജിം​ഗ് സ്റ്റേഷനുകള്‍ അടുത്തയാഴ്ചയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബെസ്കോം അധികൃതര്‍ അറിയിച്ചു.

126 ചാര്‍ജ്ജിം​ഗ് പോയിന്റുകളാണ് ഈ എണ്‍പത് ഇവി ചാര്‍ജ്ജിം​ഗ് സ്റ്റേഷനുകളിലായി ഉണ്ടാവുക. ഒരു യൂണിറ്റിന് 8 രൂപ തോതിലാണ് തുക ഈടാക്കുക. ഉപയോക്താക്കള്‍ക്ക് നേരിട്ട് വാഹനം ചാര്‍ജ്ജ് ചെയ്യാവുന്ന തരത്തിലാണ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം. 16 മണിക്കൂര്‍ വരെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് നിലവില്‍ തീരുമാനമെന്നും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു