കണിച്ചാറില്‍ സഹകരണ നീതി മെഡിക്കല്‍ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

കണിച്ചാര്‍ : കണിച്ചാറില്‍ സഹകരണ നീതി മെഡിക്കല്‍ ഷോപ്പ് ഉദ്ഘാടനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന നിര്‍വഹിച്ചു.വി ജി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി ആദ്യ വില്‍പന നിര്‍വഹിച്ചു.പഞ്ചായത്ത് അംഗം ഗ്രേസി തോമസ്,പ്രജിത്ത് എന്‍,വി ഡി ജോസ്,സജീവന്‍ പാലപ്പള്ളി,ജോഷി കുന്നേല്‍,ദേവദാസ് പോണിച്ചേരി,മത്തായി മൂലേച്ചാലില്‍ ,പി എ ദേവസ്യ എന്നിവര്‍ സംസാരിച്ചു