അപ്പച്ചനെ മോതിരത്തില്‍നിന്ന് മോചിപ്പിക്കാന്‍ അഗ്നിരക്ഷാസേനയെത്തി; ഒടുവില്‍ മുറിച്ചുമാറ്റി.



കാഞ്ഞങ്ങാട്:സ്റ്റീൽമോതിരമിട്ടത് ഇത്രയുംവലിയ കുരുക്കാകുമെന്ന് പുഞ്ചാവിക്കടപ്പുറത്തെ അപ്പച്ചൻ കരുതിയില്ല. എത്ര ശ്രമിച്ചിട്ടും അത് ഊരിയെടുക്കാനായില്ല. ഒടുവിൽ അഗ്നിരക്ഷാസേനയുടെ സഹായം തേടേണ്ടിവന്നു.

കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ റിങ് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി. സ്റ്റീൽ സ്പൂൺ കൈവിരലിനിടയിൽ വച്ചാണ് മോതിരം മുറിച്ചുമാറ്റിയത്.

ഇത്തരത്തിൽ 'മോതിര' പ്രശ്നവുമായി ഇടയ്ക്കിടെ ആളുകൾ വിളിക്കുന്നതിനാൽ ഇവിടുത്തെ അഗ്നിരക്ഷാസേനക്കാർ പണം പിരിച്ചെടുത്ത് വാങ്ങിയതാണ് ഈ റിങ് കട്ടർ.